പൂനെയില്‍ ഹോസ്റ്റലില്‍ തീപിടിത്തം; വാച്ച്‌മാന്‍ മരിച്ചു, വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി

മുംബൈ: പൂനെയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ വാച്ച്‌മാന്‍ മരിച്ചു. 40ല്‍ പരം പെണ്‍കുട്ടികളെ രഷപ്പെടുത്തി.

ഷാനിപാര്‍ പ്രദേശത്ത് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിനാണ് തീപിടിച്ചത്.

ഉടനടി നാട്ടുകാര്‍ രണ്ടാംനിലയില്‍ കുടുങ്ങിയ 42 വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു.

ഇതിനിടയില്‍ പൊള്ളലേറ്റ നിലയില്‍ വാച്ച്‌മാനെ കണ്ടെത്തുകയായിരുന്നു. ഇയാളെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചാതായി പോലീസ് പറഞ്ഞു.

Related posts

Leave a Comment