പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ അസം സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

കോലഞ്ചേരി: അസം സ്വദേശിയെ കൊന്ന് ചാക്കിലാക്കി മണലില്‍ ഒളിപ്പിച്ച നിലയില്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന നിരത്ത് കട്ടകള്‍ ഉണ്ടാക്കുന്ന കമ്ബനിയില്‍ ഇന്ന് രാവിലെ 8.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് യൂണിറ്റിനടുത്ത് രക്തക്കറകള്‍ കണ്ടെത്തിയത്. യൂണിറ്റില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് യൂണിറ്റ് ഉടമയായ ഡോ: എല്‍ദോയും ജോലിക്കാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്തിയത്. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി.എ. അജയ് നാഥ് , സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ഭാസിനായി (26) പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി, എറണാകുളം റെയില്‍വേ സ്റ്റേഷനുകള്‍, ലേബര്‍ ക്യാമ്ബുകള്‍ എന്നീ സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയതായി ഡി.വൈ.എസ്.പി അജയ് നാഥ് പറഞ്ഞു.

Related posts

Leave a Comment