കള്ളിക്കാട്: പൂജ്യം സീറ്റില്‍ നിന്ന് ഭരണം പിടിച്ച് ഭാരതീയ ജനതാ പാര്‍ട്ടി. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലാണ് ബിജെപി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരു അംഗം പോലുമില്ലാത്ത ബിജെപി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആയി. പതിമൂന്ന് സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് ഏഴ് സീറ്റും യുഡിഎഫിന് ആറു സീറ്റും ഒരു സ്വതന്ത്രനുമാണ് 2015ല്‍ വിജയിച്ചത്. ഇവിടെ നിന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കള്ളിക്കാട് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയത്. ആറു സീറ്റുകള്‍ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫ് നാലു സീറ്റുകള്‍ നേടിയപ്പോള്‍ പഞ്ചായത്ത് ഭരിച്ചിരുന്ന എല്‍ഡിഎഫിന് മൂന്നു സീറ്റ് നേടാനെ സാധിച്ചുള്ളൂ.
പൂജ്യം സീറ്റില്‍ നിന്ന് എല്‍ഡിഎഫിന്റെ ഭരണം പിടിച്ചെടുത്തു; കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം
