‘പൂജയെ കുറിച്ച് പെൺകുട്ടികൾ അറിഞ്ഞിരുന്നു’: കൊലയ്ക്കു ശേഷം ആത്മഹത്യയ്ക്കും പദ്ധതി

ചിറ്റൂര്‍: ( 27.01.2021) ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ആരെയും അമ്ബരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും പുറത്തുവരുന്നത്. പൂജയെ കുറിച്ച്‌ പെണ്‍കുട്ടികള്‍ക്കും അറിയാമായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപോര്‍ടുകള്‍. ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് അടുത്തിടെയായി യുവതി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുകിലും പങ്കുവച്ച പോസ്റ്റുകള്‍. സഹോദരിമാരുടെ പെരുമാറ്റത്തില്‍ പലവിധ മാറ്റങ്ങളും ഉണ്ടായിരുന്നതായി സുഹൃത്തുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്ബതികളില്‍ പുരുഷോത്തം നായിഡു സാധാരണ നില കൈവരിച്ചു. കാര്യങ്ങള്‍ വിശദമായി പൊലീസിനോടു വിവരിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. കൊലപാതകത്തില്‍ പുരുഷോത്തം നായിഡുവിന്റെ പങ്കും പരിശോധിക്കുകയാണ്. മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാല്‍ കലിയുഗം അവസാനിച്ച്‌ സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സര്‍വ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസം. മന്ത്രവാദിയാണ് ഇക്കാര്യം ദമ്ബതികളെ വിശ്വസിപ്പിച്ചത്.

മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെണ്‍മക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയും ഡംബല്‍ കൊണ്ടു മര്‍ദിച്ചും കൊന്നുവെന്നാണ് കേസ്. പ്രതികള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നു വ്യക്തമായതോടെയാണ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ്‌ചെയ്തത്. അതേ സമയം, കലിയുഗം അവസാനിക്കുന്നതോടെ ജീവന്‍ തിരികെ വരുമെന്ന വിശ്വാസത്തില്‍ മക്കളെ കൊലപ്പെടുത്തിയതിനുശേഷം ഇരുവരും ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

Related posts

Leave a Comment