ഇടുക്കി: പൂച്ചപ്പറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം.
രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ട്. ഈ വീടുകളില്‍ ഉണ്ടായിരുന്നവരെ പിന്നീട് ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൂറ്റന്‍ കല്ലുകള്‍ പതിച്ച് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഏക്കര്‍ കണക്കിന് പ്രദേശത്തെ റബര്‍ ഉള്‍പ്പെടെയുള്ള കൃഷി നശിച്ചിട്ടുണ്ട്.
പ്രദേശത്തെ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റുകയാണ്.
ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്.
ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.