പുഴകള്‍ കരകവിഞ്ഞു; മാവൂരില്‍ വീടുകള്‍ മുങ്ങി, കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മാവൂര്‍: ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ പകുതിയിലേറെ മുങ്ങി. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

മാവൂര്‍ കച്ചേരിക്കുന്നില്‍ അഞ്ച് വീടുകളിലാണ്​ വെള്ളം കയറിയത്​. ഒരു കുടുംബത്തെ മാവൂര്‍ ജി.എം.യു.പി സ്കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്ബിലേക്ക്​ മാറിപ്പാര്‍പ്പിച്ചു. മറ്റ് നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.

ചാലിയാര്‍ കരകവിഞ്ഞ്​ മാവൂര്‍ കച്ചേരിക്കുന്നില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍​.
ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്ബില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാവൂരി​െന്‍റ വിവിധഭാഗങ്ങളില്‍ കുടുംബങ്ങള്‍ വീട് ഒഴിയാനുള്ള ഒരുക്കത്തിലാണ്.

മാവൂരില്‍ പൈപ്പ്ലൈന്‍ റോഡ്, മണന്തലകടവ് റോഡ്, കല്‍പ്പള്ളി- ആയംകുളം റോഡ്, തെങ്ങിലക്കടവ് – ആയംകുളം റോഡ്, തെങ്ങിലക്കടവ്- കണ്ണി പറമ്ബ് റോഡ് തുടങ്ങിയവ വെള്ളത്തിനടിയിലായിട്ടുണ്ട്. കോവിഡ് ഭീഷണിക്കിടയില്‍ മാവൂരില്‍ വെള്ളപ്പൊക്കവും ദുരിതം വിതക്കുകയാണ്.

മാവൂര്‍ തെങ്ങിലക്കടവില്‍ വെള്ളം കയറിയ കട

Related posts

Leave a Comment