തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.
ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളംവിട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പഠിക്കുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി സഭയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് പോകുന്നത് ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
യുവാക്കളുടെ വിദേശപഠനവും തുടര്‍ന്ന് അവിടുത്തെ സ്ഥിരതാമസവും കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്കുണ്ടാക്കുന്ന പ്രഹരം വലുതാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
പ്ലസ്ടു കഴിയുമ്പോഴേ യുവതലമുറ നാടുവിടുന്നു. പോകുന്നവര്‍ സ്ഥിരതാമസമാക്കുന്നതിനാല്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായ യുവജനങ്ങള്‍ കേരളത്തില്‍ കുറയുന്നതായും ബ്ജറ്റില്‍ പറഞ്ഞു.
യുവാക്കളെ നാട്ടില്‍ തന്നെ നിലനിര്‍ത്തി തൊഴിലെടുക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും ആധുനിക തൊഴിലുകളിലേര്‍പ്പെടുന്നവരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അടക്കം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു.