ആലപ്പുഴ: ജലമാമാങ്കത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ച് മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്റിംഗ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
2017 ന് ശേഷം ആദ്യമായാണ് നെഹ്റുട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12 തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്റെ ഭാഗമായാണെങ്കില്‍ ഇത്തവണ തനതായാണ് സംഘടിപ്പിക്കുന്നത്.
കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 2017 ന് ശേഷം ആദ്യമായാണ് നെഹ്റുട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12 തിരിച്ചെത്തുന്നതെന്ന പ്രത്യേകതയും ഇപ്രാവശ്യം ഉണ്ട്. ഇത്തവണ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക.
വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.