പുത്തന്‍ ഹോണ്ട സിറ്റി ജൂലൈയില്‍ എത്തും !

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറയെ അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തായ്‌ലന്‍ഡ് വിപണിയില്‍ ആദ്യം എത്തിയ പുത്തന്‍ സിറ്റി സെഡാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്ബനിയുടെ പദ്ധതി.

പക്ഷെ കൊറോണ വൈറസിന്റെ വ്യാപനവും തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം ലോഞ്ച് നീട്ടിവച്ചു. ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുത്തന്‍ സിറ്റി ജൂലൈയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. അതെ സമയം തായ്‌ലന്‍ഡില്‍ അവതരിപ്പിച്ച മോഡലുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ മോഡലില്‍ ചില വ്യത്യാസങ്ങളുണ്ട്. എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍ എന്നതടക്കം 2020 സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹോണ്ട കാര്‍സ് ഇന്ത്യ പുറത്തുവിട്ടു. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെര്‍ന, ഫോക്‌സ്വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് എന്നീ സെഡാനുകളോട് മത്സരിക്കുന്ന പുത്തന്‍ സിറ്റിയെ അടുത്തറിയാം.

ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോര്‍ഡിന്റെയും ഒരു മിശ്രണം, പുത്തന്‍ സിറ്റിയുടെ രൂപഭംഗിയെ ഇങ്ങനെ ചുരുക്കിപ്പറയാം. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതല്‍ പക്വതയുള്ളതും കൂടുതല്‍ എക്‌സിക്യൂട്ടീവും ആയ ഡിസൈന്‍ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍ പുത്തന്‍ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എല്‍ഇഡി ഹെഡ്‍ലാമ്ബുകള്‍ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകര്‍ഷണം ഹെഡ്‍ലാംപ് മുതല്‍ ടെയില്‍ലാംപ് വരെ നീണ്ടു നില്‍ക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ആണ്. ഷാര്‍ക്ക് ഫിന്‍ ആന്‍റിന, പുതിയ ഡിസൈനിലുള്ള 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങള്‍. കൂടുതല്‍ സ്റ്റൈലിഷ് ആണ് എല്‍ഇഡി ടെയില്‍ലൈറ്റ്. പക്ഷെ ടെയില്‍ ലൈറ്റ് ഒഴിച്ച്‌ നിര്‍ത്തിയാല്‍ പിന്‍ ഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.

പുത്തന്‍ പ്ലാറ്റ്ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതല്‍ സുരക്ഷിതത്വമുള്ള പ്ലാറ്റ്ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷന്‍, ഹാര്‍നെസ്സ് ലെവലുകള്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാള്‍ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.

ജാപ്പനീസ് ലാളിത്യം നിറഞ്ഞു തുളുമ്ബുന്നതാണ് ഇന്റീരിയര്‍. ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഹോണ്ട ജാസിന്റെ ഡാഷ്‌ബോര്‍ഡ് അനുസ്മരിപ്പിക്കും സിംപിളാണ് പുതിയ സിറ്റിയുടെയും ഇന്റീരിയര്‍. കണ്ട്രോള്‍ ബട്ടണുകള്‍ ഒഴിവാക്കി സങ്കീര്‍ണതകള്‍ കുറച്ച ഡാഷ്ബോര്‍ഡ് ഒരു പക്ഷെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ബീജ്, ബ്ലാക്ക് കോമ്ബിനേഷനിലുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ ആണ് ഇന്ത്യക്കുള്ള മോഡലിന്. കൂടാതെ വുഡ് ഫിനിഷും നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും പുത്തന്‍ ഹോണ്ട സിറ്റി മുന്നിലാണ്. മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (MID), ആപ്പിള്‍ കാര്‍പ്ലേ, സിരി വോയിസ് കണ്ട്രോള്‍ കണക്ടിവിറ്റിയുള്ള 8-ഇഞ്ച് അഡ്വാന്‍സ്ഡ് ടച്ച്‌ ഡിസ്പ്ലേ ഓഡിയോ, മള്‍ട്ടി-ഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എയര്‍-കണ്ടിഷനിംഗ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍. ഇപ്പോള്‍ വില്പനയിലുള്ള സിറ്റിയിലെ ഫീച്ചറുകളായ ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ഫങ്ക്ഷന്‍, ഇക്കോ മോഡ് എന്നിവ പുത്തന്‍ സിറ്റിയിലും തുടരും.

ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ പരിഷ്കരിച്ച 1.5-ലിറ്റര്‍ i-DTEC ഡീസല്‍ എന്‍ജിന്‍ തുടരുമെങ്കിലും 1.5-ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് പകരം പുത്തന്‍ എന്‍ജിന്‍ അന്ന് സിറ്റിയില്‍. L15B കോടുള്ള 1.5-ലിറ്റര്‍ എന്‍ജിന്‍ തന്നെയാണ് പുതിയ എന്‍ജിനും. ഇതുവരെയുണ്ടായിരുന്ന എഞ്ചിന് 1,497 സിസി ആയിരുന്നു ഡിസ്പ്ലേസ്‌മെന്റ് എങ്കില്‍ പുത്തന്‍ എഞ്ചിന് 1,498 സിസി ആണ് ഡിസ്പ്ലേസ്മെന്റ്.

എന്‍ജിന്റെ പവര്‍ 120 ബിഎച്ച്‌പിയില്‍ നിന്നും 122 ബിഎച്ച്‌പി ആയി വര്‍ദ്ധിക്കും. 6-സ്പീഡ് മാന്വല്‍, 7-സ്റ്റെപ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. മാന്വല്‍ പെട്രോള്‍ എഞ്ചിനുകള്‍ക്ക് ലിറ്ററിന് 17.8 കിലോമീറ്ററും, സിവിടി ഓട്ടോമാറ്റിക് മോഡലിന് ലിറ്ററിന് 18.4 ലിറ്ററും ആണ് ഹോണ്ട അവകാശപ്പെടുന്ന മൈലേജ്. 100 എച്ച്‌പി പവറും 200

Related posts

Leave a Comment