ശ്രീഹരിക്കോട്ട: പുതുവര്‍ഷ ദിനത്തില്‍ ആദ്യ വിക്ഷേപണവുമായി ഐ.എസ്.ആര്‍.ഐ. തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുന്ന എക്‌സ്‌പോസാറ്റ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണവുമാണിത്.
പി.എസ്.എല്‍.വി സി-58 റോക്കറ്റില്‍ ഒരു എക്‌സ്‌റേ- പോളാരിമീറ്ററും 10 മറ്റ് പരീക്ഷണ ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി-58 തിങ്കളാഴ്ച രാവിലെ ബഹിരാകാശത്തേക്ക് കുതിച്ചത്.
തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുന്ന എക്‌സ്‌റേ-പോളാരിമീറ്റര്‍ ഉപഗ്രഹം ഐഎസ്‌ആര്‍ഒയുടെ ആദ്യ ഉദ്യമമാണ്.
ഒക്‌ടോബറില്‍ ഗഗന്‍യാന്‍ ടെസ്റ്റ് വെഹിക്കിള്‍ D1ന്റെ വിജയത്തിനു ശേഷം നടക്കുന്ന ആദ്യ പരീക്ഷണവുമാണിത്.
തിരുവനന്തപുരം എല്‍.ബി.എസിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീ-സാറ്റും പി.എസ്.എല്‍.വി സി-58ലുണ്ട്.