പുതുമുഖ മന്ത്രിസഭയ്ക്ക് ആശംസകൾ.. വ്യത്യസ്തമായ കുറിപ്പുമായി സുനീഷ് വാരനാട്.

മലയാളികൾക്ക് ഏറെ സുപരിചിതനായ മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, ടെലിവിഷൻ-സിനിമ തിരക്കഥാകൃത്തും, നടനുമാണ് സുനീഷ് വാരനാട്. പണ്ട് ഇന്ത്യാവിഷൻ എന്ന ടെലിവിഷൻ ചാനലിൽ പൊളിട്രിക്സ് എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ അദ്ദേഹം പണ്ട് ശ്രദ്ധേയമായിട്ടുണ്ട്. സന്മനസ്സുള്ളവർക്ക് സമാധാനം, ബഡായി ബംഗ്ലാവ്, എന്തോ കൗണ്ടർ തുടങ്ങിയ ടെലിവിഷൻ പരിപാടികൾക്ക് തിരക്കഥയൊരുക്കി. അതിനുശേഷം മോഹൻലാൽ എന്ന താര ആരാധികയുടെ കഥ പറഞ്ഞ സിനിമയ്ക്കും സുനീഷ് തന്നെയാണ് തിരക്കഥ രചിച്ചത്. സംവിധായകൻ നാദിർഷയുടെ നാലാമത്തെ സംവിധാന സംരംഭമായ ഈശോ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് സുനീഷ് വാരനാട് തന്നെയാണ്. ഒരു എമണ്ടൻ പ്രേമകഥ, കോടതി സമക്ഷം ബാലൻ വക്കീൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ വരനാടൻ കഥകൾ എന്ന അദ്ദേഹത്തിൻറെ പുസ്തകം ലോക്ഡോൺ കാലത്ത് വായനക്കാർ നെഞ്ചോടു ചേർത്തു. മികച്ച വായനാനുഭവം നൽകുന്ന ഈ പുസ്തകം വായനക്കാരുടെ ഹരമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ രണ്ടാംതവണ അധികാരമേൽക്കുമ്പോൾ വ്യത്യസ്തമായ ആശംസ ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചിരിക്കുകയാണ്. കുറുപ്പ് ഇങ്ങനെ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, അനിയത്തി പ്രാവ്, റാംജിറാവു സ്പീക്കിംഗ്, നമ്മൾ, മലർവാടി ആർട്ട്സ് ക്ലബ്ബ്, സെക്കൻഡ് ഷോ, ആനന്ദം, അങ്കമാലി ഡയറീസ്..ഫോർ ദി പീപ്പിൾ!
പുതിയ പുതുമുഖ മന്ത്രിസഭയ്ക്ക് ആശംസകൾ.. പെട്ടന്ന് തന്നെ ഈ ആശംസ സമൂഹ മാധ്യമങ്ങളിൽ വൈറലായി…….

Related posts

Leave a Comment