ഭാരതം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏകദേശം 65,000 ആളുകളാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുക.
കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി പോലീസിന് പുറമേ അര്‍ദ്ധസൈനിക വിഭാഗവും എന്‍എസ്ജിയും ഉള്‍പ്പെടുന്ന പരേഡിന് ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്.
ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിര്‍മ്മിച്ച കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്.
സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികള്‍, റിക്ഷക്കാര്‍, പാല്‍-പച്ചക്കറി-പലവ്യജ്ഞന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്ക് പരേഡില്‍ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്.
കര്‍ത്തവ്യപഥില്‍ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക.
വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍സ്, അക്ഷയ്-നാഗ് മിസൈല്‍ സിസ്റ്റം തുടങ്ങി ഇന്ത്യന്‍ സേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിക്കും.
തദ്ദേശീയമായി വികസിപ്പിച്ച 105 എംഎം ഇന്ത്യന്‍ ഫീല്‍ഡ് തോക്കുപയോഗിച്ചാകും 21 ഗണ്‍ സല്യൂട്ട് എന്നതും ഈ വര്‍ഷത്തെ പുതുമയാണ്.
റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്‌എഫിന്റെ ഒട്ടക കണ്ടിജെന്റില്‍ പുരിഷന്മാര്‍ക്കൊപ്പം വനിതകളും ഭാഗമാകും. രാജസ്ഥാന്റെ സാംസ്‌കാരിക ചരിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാകും വനിതകളുടെ വേഷം.
ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഇന്ത്യന്‍ രാഗങ്ങളാകും ഉള്‍പ്പെടുത്തുക. നാല് ഇന്ത്യന്‍ രാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് വ്യോമസേനയുടെ പരേഡിന്റെ പശ്ചത്താല സംംഗീതം.