പുതുപ്പള്ളിയില്‍ ജെയ്ക് തന്നെ; സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു; ഔദ്യോഗിക പ്രഖ്യാപനം നാളെ

കോട്ടയം: പുതുപ്പള്ളിയില്‍ ത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി.തോമസ് മത്സരിക്കും. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയില്‍ മത്സരത്തിനിറങ്ങുന്നത്.

ഇതു സംബന്ധിച്ച്‌ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

2016ല്‍ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്ക് 27092 വോട്ടിന് പരാജയപ്പെട്ടു. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ 9044 ആയി കുറയ്്ക്കാന്‍ ജെയ്കിന് കഴിഞ്ഞിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ് ജെയ്ക്.

പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്നത് രാഷ്ട്രീയ പോരാട്ടം തന്നെയായിരിക്കുമെന്ന് ജെയ്ക് സി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ഒരു പുണ്യാളന്‍ മാത്രമാണുള്ളത്.

അത് പുതുപള്ളിയിലെ വിശുദ്ധ ഗീവര്‍സ് മാത്രമാണ്. കമ്മ്യുണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുമാര്‍ക്കും ബിജെപിക്കാര്‍ക്കും അങ്ങനെയാണ്.

അങ്ങനെയല്ല എന്ന് കോണ്‍ഗ്രസിന് പറയാന്‍ കഴിയുമോ? വ്യക്തിപരമായ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല എന്നും ജെയ്ക് പറഞ്ഞൂ.

പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണെന്ന് എല്‍.ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

സ്ഥനാര്‍ത്ഥി ജെയ്ക് തന്നെയാണോ എന്ന ചോദ്യത്തിന് അത് നിങ്ങള്‍ തന്നെ പറഞ്ഞുകഴിഞ്ഞല്ലോ എന്നായിരുന്നു മറുപടി. പറയേണ്ടവര്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എല്‍.ഡിഎഫിന് ധൃതിയല്ല. കോണ്‍ഗ്രസ് ആണ് ഭയപ്പെട്ട് പെട്ടെന്ന് സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഗ്രൂപ്പ് വഴക്കും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് വേറെ സ്ഥനാര്‍ത്ഥി വരുമോ എന്നും അവര്‍ ഭയപ്പെട്ടിരുന്നുവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ ഇത്തവണ ജെയ്കിനു പകരം പല പേരുകളും സിപിഎം പരിഗണിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ അടര്‍ത്തിമാറ്റാന്‍ വരെ ശ്രമിച്ചു.

അതിനും കഴിയാതെ വന്നതോടെ ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ജെയ്ക് തന്നെ മത്സരിക്കട്ടെയെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. സാമുദായിക പരിഗണനയും ജെയ്കിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്നിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു.

Related posts

Leave a Comment