പുതുപ്പള്ളിയില്‍ ആദ്യ രണ്ട് മണിക്കുറില്‍ 14.78% പോളിംഗ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായി പോളിംഗ് മുന്നേറുന്നു. ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ 14.78% പേര്‍ വോട്ട് രേഖപ്പെടുത്തി.

26,083 പേര്‍ വോട്ട് ചെയ്തു. അതില്‍ 14,700 ലേറെ പേര്‍ പുരുഷന്മാരാണ്. 11,300 ഓളം സ്ത്രീകളും വോട്ട് ചെയ്തു.

9.30 ഓടെ പോളിംഗ് ശതമാനം 15.36ലെത്തി. മണ്ഡലത്തിലെ 182 ബൂത്തുകളിലും പോളിംഗ് മികച്ച നിലയില്‍ മുന്നേറുകയാണ്. കോട്ടയം ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും മഴ മാറിനില്‍ക്കുകയാണ്. ഇത്തവണ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനമുണ്ടാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ക്ക്.

രാവിലെ 9 മണിവരെ വിവിധ പഞ്ചായത്തുകളിലെ വോട്ടിംഗ് നില ഇപ്രകാരമാണ്.

അകലകുന്നം- 13.6%, കൂരോപ്പട-14.2% മണര്‍കാട്-15.3%, പാമ്ബാടി-15.1%, പുതുപ്പള്ളി-14.6%, വാകത്താനം-14.5%, അയര്‍ക്കുന്നം-14.9%, മീനടം-15.2%

Related posts

Leave a Comment