പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ മകന് സനല്‍ പൊലീസ് പിടിയിലായി. മൈസൂരുവില്ല് ഒളിവില്‍ പോയ പ്രതിയെ സഹോദരന് പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേല്‍പ്പിച്ചത്.
ഓട്ടൂര്‍ക്കാട് മയൂരത്തില്‍ ചന്ദ്രനും ഭാര്യ ദേവിയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത പ്രദേശമായ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിനാല്‍ പുലി നാട്ടിലിറങ്ങാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരും തിങ്കളാഴ്ച അതിരാവിലെ പുറത്തിറങ്ങിയിരുന്നില്ല.
കഴിഞ്ഞയാഴ്ചയാണ് എറണാകുളത്തെ മകളുടെ വീട്ടില്‍നിന്ന് ദേവി തിരിച്ചെത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് വീടിന് സമീപം വീണ് നട്ടെല്ലിന് പരിക്കേറ്റ ചന്ദ്രന് ചികിത്സയിലായിരുന്നു. ബന്ധുവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പെയിന്റിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. മകള്‍ സൗമിനി എറണാകുളത്തെ ഭര്‍തൃഗൃഹത്തിലാണ് താമസം.
പിടിയിലായ സുനില്‍ എറണാകുളത്ത് സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മകള്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് അയല്‍വാസിയെ വിളിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഗേറ്റിലെ ലൈറ്റുകള്‍ രാവിലെ എട്ടരക്ക് ഓഫ് ചെയ്യുന്ന ദേവി ഉറങ്ങിപ്പോയിരിക്കാമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. തൊട്ടുമുന്നിലും ഇരുവശത്തും വീടുകളുണ്ടായിട്ടും ശബ്ദമില്ലാതെ ഈ ക്രൂരകൃത്യം നടന്നതെങ്ങനെയെന്ന സംശയം നാട്ടുകാര്‍ പങ്കുവെക്കുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.
നാട്ടില്‍ ജനകീയ പ്രശ്നങ്ങളില്‍ പലതിലും സജീവമായി ഇടപെടുന്നയാളായിരുന്നു ചന്ദ്രേട്ടന് എന്നറിയപ്പെട്ട ചന്ദ്രന്. തപാല്‍ വകുപ്പില്‍നിന്ന് വിരമിച്ച ഇദ്ദേഹവും കുടുംബവും 15 വര്‍ഷമായി ഇവിടെയാണ് താമസം.
മുംബൈയിലെ ജ്വല്ലറിയില്‍ ജോലി ചെയ്തു വരുകയായിരുന്ന മകന് സനല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. യാത്രക്ക് ശേഷം ശനിയാഴ്ചയോടെ തിരിച്ചെത്തിയ സനല്‍ ജലദോഷമാണെന്ന് പറഞ്ഞ് മുറിയടച്ചിരിക്കുകയായിരുന്നുവെന്ന് പെയിന്റിങ് ജോലിക്കെത്തിയ ബന്ധു പറയുന്നു. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും ദേവിയുടേത് സ്വീകരണമുറിയിലുമാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹത്തില്‍ 33 വെട്ടുകളും ചന്ദ്രന്റെ മൃതദേഹത്തില്‍ 26 വെട്ടുകളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.