പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ്; ‘ആടുതോമ’യ്ക്ക് ഭദ്രന്റെ സമ്മാനം;

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രത്തേയും ചിത്രത്തിലെ ഡയലോഗുകളുമെല്ലാം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം വീണ്ടും തിയറ്ററില്‍ എത്തുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന് സംവിധായകന്‍ ഭദ്രന്‍ നല്‍കിയ സമ്മാനമാണ്.

പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസാണ് ഭദ്രന്‍ മോഹന്‍ലാലിന് സമ്മാനിച്ചത്. ചിത്രത്തില്‍ ആടുതോമ ധരിക്കുന്ന അതേ ഗ്ലാസാണ് മോഹന്‍ലാലിന് നല്‍കിയത്. സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ട് റെക്കോര്‍ഡിങ്ങിന് എത്തിയപ്പോഴാണ് സ്പെഷ്യല്‍ ഗിഫ്റ്റ് സമ്മാനിച്ചത്.

ദി മിസ്റ്റിക്സ് റൂം സ്റ്റുഡിയോ മോഹന്‍ലാല്‍ റെക്കോര്‍‍ഡിങ് നടത്തുന്നതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പാട്ടുപാടുമ്പോഴും മോഹന്‍ലാലിന്റെ മുഖത്ത് റെയ്ബാന്‍ ഗ്ലാസ് കാണാം.

സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെയാകും പാടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ മിസ്റ്റിക്സ് റൂം സ്റ്റുഡോയോയില്‍ എത്തിയത്. താരം അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറക്കാര്‍ പറയുന്നു.

Related posts

Leave a Comment