കുണ്ടറ : തൃക്കോവില്‍വട്ടം പെരുങ്കുളം വയലില്‍ പുതുച്ചിറ ആറിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുങ്കുളം നവദീപ് പബ്ലിക് സ്കൂളിനും ഉപാസന നഴ്സിംഗ് ഹോസ്റ്റലിനും മധ്യേ ഒഴുകുന്ന അറിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.
തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 30 ന് മുകളില്‍ പ്രായം തോന്നിക്കും. മൃതദേഹം കിടന്നതിന് തൊട്ടടുത്ത് മരത്തില്‍ തീ ചെറുതായി പടര്‍ന്നിട്ടുണ്ട്. പൊതുവഴിയല്ലാത്ത വയലിന്‍്റെ മധ്യത്ത് ആള്‍ താമസമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടത്. സമീപത്തായി കത്തിക്കരിഞ്ഞ മൊബൈല്‍ ഭാഗങ്ങളും പ്ലാസ്റ്റിക് കവറും കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ ഭാഗം വരെ ആറ്റില്‍ നിറഞ്ഞു കിടന്ന കുളവാഴ വൃത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കൊട്ടിയം പോലീസ് കേസെടുത്തു ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹം കണ്ട സ്ഥലത്ത് പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തുനിന്നോ പരിസരത്തുനിന്നോ ആരെയും കാണാതായിട്ടില്ല. മറ്റ് പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.
ഡീസന്‍്റ്മുക്ക് ഉമയനല്ലൂര്‍ റോഡില്‍ നവദീപ് സ്കൂളിന് 100 മീറ്റര്‍ സമീപമാണ് മൃതദേഹം കണ്ട സ്ഥലം. വാഹനം പോവാന്‍ സൗകര്യമില്ല. വയലിന്‍്റെ മധ്യത്തില്‍ ആള്‍വാസമില്ലാത്തതിനാല്‍ കൊലപാതകസാധ്യതയും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉറപ്പിച്ച് പറയാവുന്നതരത്തില്‍ സൂചനകള്‍ കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.