‘പുതിയ സ്ഥലം, ആള് ശാന്തനാണ്’; ഡാമിന് സമീപം പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പൻ

തിരുവനന്തപുരം: തമിഴ്നാട് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്‍റെ അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്.

കോതയാർ ഡാമിന് സമീപം പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പന്‍റെ വീഡിയോയാണ് പുറത്തുവന്നത്. തമിഴ്നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

പുതിയ സാഹചര്യങ്ങളിൽ ആന ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോക്കൊപ്പം സുപ്രിയ കുറിച്ചിട്ടുണ്ട്. ആനയെ തമിഴ്നാട് വനം വകുപ്പും കേരള വനം വകുപ്പും നിരീക്ഷിച്ച് വരികയാണ്.

കോതയാർ ഡാമിന് സമീപത്താണ് അരിക്കൊമ്പൻ നിലവിലുള്ളത്. റേഡിയോ കോളർ വഴി ഘടിപ്പിച്ച സിഗ്നലിൽ നിന്നുള്ള വിവരം അനുസരിച്ച് ആന ഡാമിന് സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

നെയ്യാർ വനമേഖലയിൽ നിന്നും 130 കിലോമീറ്റർ അകലെയാണ് കോതയാർ ഡാം. ആന ശാന്തനാണെന്ന പ്രതീക്ഷ പങ്കുവെച്ച സുപ്രിയ സാഹു, അത് എക്കാലവും തുടരട്ടെയെന്നും കുറിച്ചിട്ടുണ്ട്.

Related posts

Leave a Comment