ന്യുഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ ഡിസൈനും ലോഗോയും സ്വീകരിച്ച് പുതിയ എന്‍ട്രിക്ക് ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ.
പെയിന്റിംഗ് പൂര്‍ത്തിയാക്കിയ എ-350 വിമാനത്തിന്റെ ചിത്രങ്ങള്‍ X പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടുകൊണ്ടാണ് എയര്‍ ഇന്ത്യ മുഖംമിനുക്കിയ വിവരം അറിയിച്ചത്.
വെള്ളയും കടുംചുവപ്പും വയലറ്റും സ്വര്‍ണനിറവും കലര്‍ന്നതാണ് പുതിയ ഡിസൈന്‍. ‘The Vista’ എന്ന പുതിയ ലോഗോയും നല്‍കിയിട്ടുണ്ട്.
പാരമ്ബര്യത്തനിമ കൈവിടാതെ പുതിയ രൂപഭാവങ്ങളോടെ വിമാനത്തിന്റെ രൂപകല്‍പനയും നിറങ്ങളും ക്രമീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു.
ഫ്രാന്‍സിലെ ടുളൂസിലെ വര്‍ക്ക്‌ഷോപ്പിലാണ് എയര്‍ ഇന്ത്യ മുഖംമിനുക്കുന്നത്. ഈ ശൈത്യകാല സീസണില്‍ പുതിയ വിമാനങ്ങള്‍ ഇന്ത്യയില്‍ സര്‍വീസിനെത്തും.
ലോകമെമ്ബാടുമുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ലോകനിലവാരത്തിലുള്ള ഓരു വിമാനക്കമ്ബനിയായി എയര്‍ ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ആഗ്രഹമാണ് വിമാനത്തിലെ പുതിയ മാറ്റങ്ങളിലൂടെ പ്രകടമാകുന്നത്.
ഇത് ആഗോള തലത്തില്‍ പുതിയ ഇന്ത്യയെ അഭിമാനപൂര്‍വം പ്രതിനിധീകരിക്കുകയും ചെയ്യുന്നു, എയര്‍ ഇന്ത്യ സിഇഒ കോംപ്ബല്‍ വഇല്‍സണ്‍ പറഞ്ഞു.
ഏകദേശം 400 മില്യണ്‍ ഡോളര്‍ ചെലവ് വരുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. 2025 ഓടെ എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും പുതിയ ലോഗോ ലഭിക്കും.