പുതിയ തലമുറയ്ക്ക് ദീപം കൈമാറാനുള്ള സമയമായി: ജോ ബൈഡൻ

വാഷിങ്ടണ്‍: സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് പിന്മാറിയത് രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് എന്ന് പറഞ്ഞ് യു എസ് പ്രസിഡൻറ് ജോ ബൈഡൻ.

കൂടാതെ, പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും അദ്ദേഹം പറയുകയുണ്ടായി.

അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന യു എസ് ഓവല്‍ ഓഫിസില്‍ നടത്തിയ ടെലിവിഷൻ സന്ദേശത്തിലായിരുന്നു.

ഏത് പദവിയെക്കാളും പ്രധാനം ജനാധിപത്യത്തിൻ്റെ പ്രതിരോധം അപകടത്തിലാകുന്നത് തടയുക

എന്നതാണെന്ന് പറഞ്ഞ ബൈഡൻ, ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് താൻ ഏറ്റവും നല്ല

വഴിയായി തീരുമാനിച്ചത് എന്നും, നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അതാണെന്നും കൂട്ടിച്ചേർത്തു.

തനിക്ക് പകരം സ്ഥാനാർത്ഥിയാകാൻ തിരഞ്ഞെടുത്ത കമല ഹാരിസ് ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് എന്ന് പറഞ്ഞ ബൈഡൻ, ഡെമോക്രാറ്റിക് പാർട്ടിയില്‍ ഭിന്നതയില്ലെന്നും പറയുകയുണ്ടായി.

നിലവില്‍ അമേരിക്ക സ്വേച്ഛാധിപതികള്‍ ഭരിച്ച സമയത്തേക്കാള്‍ ശക്തമായ അവസ്ഥയിലാണ് ഉള്ളതെന്നും ബൈഡൻ വ്യക്തമാക്കി.

Related posts

Leave a Comment