പി.എസ്.എല്‍.വി-സി54 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഒമ്പത് കൃത്രിമ ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി-സി54 റോക്കറ്റ് വിക്ഷേപണം വിജയം.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ ശനിയാഴ്ച രാവിലെ 11.56നായിരുന്നു വിക്ഷേപണം.

1117 കിലോ ഗ്രാം ഭാരമുള്ള, സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യന്‍സാറ്റ്-3 ഉപഗ്രഹവും (ഇ.ഒ.എസ്-06) എട്ട് നാനോ സാറ്റലൈറ്റുകളുമാണ് പി.എസ്.എല്‍.വി-സി54 വഹിച്ചത്.

രാജ്യത്തെ ആദ്യ സ്വകാര്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദും ഇതില്‍ ഉള്‍പ്പെടും. ബംഗളൂരു കേന്ദ്രമായുള്ള പിക്സല്‍ എന്ന സ്ഥാപനമാണ് ആനന്ദ് നിര്‍മിച്ചത്.

വിക്ഷേപിച്ച്‌ 17.17 മനിറ്റില്‍ ഓഷ്യാനോസാറ്റ്-3യെ 742 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Related posts

Leave a Comment