തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ.
രാവിലെ 9:30 ഓടെ നിയമസഭയിലെത്തി സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു.
എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.
രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയെന്ന് അൻവർ പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസുമായി കൈകോർത്തതിന് പിന്നാലെയാണ് അൻവർ രാജിവെച്ചത്.
പിണറായിസത്തിനെതിരെയാണ് പോരാട്ടമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജിവിവരം ശനിയാഴ്ച തന്നെ സ്പീക്കർക്ക് മെയിൽ ചെയ്തിരുന്നു.
ഇന്ന് നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നെന്നും അൻവർ പറഞ്ഞു.
തൃണമൂൽ നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.