പിപിഇ കിറ്റിന്‍റെയും പള്‍സ് ഓക്സീ മീറ്ററിന്‍റെയും വില കൂട്ടി

പിപിഇ കിറ്റ് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് വില 30 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

പി പി ഇ കിറ്റിന് 328 രൂപയും പള്‍സ് ഓക്സീ മീറ്ററിന് 1800 രൂപയും N95 മാസ്കിന് 26 രൂപയുമാണ് പുതിയ വില. നേരത്തെ പള്‍സ് ഓക്സി മീറ്ററിന് 1500 രൂപയാക്കി കുറച്ചിരുന്നു. പിപിഇ കിറ്റിന് 273 രൂപയും എന്‍95 മാക്സിന് 22 രൂപയുമായിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നത്.

ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 5 രൂപയാക്കി. സാനിറ്റൈസര്‍ 500 മില്ലി ബോട്ടിലിന് 192ല്‍ 230 ആയും കൂട്ടി. മാസ്കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വില കുറച്ചതോടെ മൊത്ത വിതരണക്കാര്‍ കേരളത്തിലേക്ക് വിതരണം കുറച്ചിരുന്നു. തുടര്‍ന്നാണ് വില പുതുക്കി നിശ്ചയിച്ചത്. കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യമാണെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related posts

Leave a Comment