പിതാവിനെ വാക്കര്‍ കൊണ്ട് അടിച്ചുകൊന്ന മകൻ അറസ്റ്റില്‍

ആലപ്പുഴ: പിതാവിനെ വാക്കര്‍ കൊണ്ട് അടിച്ചുകൊന്ന കേസില്‍ മകൻ അറസ്റ്റില്‍.

പുന്നപ്ര ഈരേശേരിയില്‍ സെബിൻ ക്രിസ്റ്റ്യനെയാ (26)ണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പിതാവ് ഈരേശേരിയില്‍ സെബാസ്റ്റ്യൻ(65) കഴിഞ്ഞ 21നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകനാണ് കൃത്യം നടത്തിയതെന്ന് കണ്ടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related posts

Leave a Comment