തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയായി മാറിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.
താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസമെന്നും എംഎല്‍എ വിമര്‍ശിച്ചു.
പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്ബോള്‍ കരിങ്കോടി പ്രതിഷേധത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഷാഫി സഭയില്‍ ഉദ്ധരിച്ചു.
“”കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കൈയില്‍ മുഖ്യമന്ത്രിക്ക് നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ, ആ തുണിക്ക് പകരം ഷര്‍ട്ടൂരി വീശുന്നത് ക്രിമനല്‍ കുറ്റമാണോ കരിങ്കൊടി ഇനിയും കാട്ടും കേട്ടോ” എന്നായിരുന്നു പിണറായി പറഞ്ഞത്.
അന്ന് അത് അപകടകരമായ സമരമായിരുന്നില്ല, ജനാധിപത്യപരമായ പ്രതിഷേധം മാത്രമായിരുന്നെന്നും ഷാഫി ചൂണ്ടിക്കാണിച്ചു. ഇന്നെങ്ങനെയാണ് അത് അപകടകരമായ സമരമാകുന്നതെന്നും ഷാഫി ചോദിച്ചു.
തെക്കുവടക്ക് വിവരദോഷികളെന്ന് പ്രതിഷേധക്കാരെ ആക്ഷേപിക്കുന്നു.
എല്ലാ സമരങ്ങളോടും സര്‍ക്കാരിന് പുച്ഛമാണ്. വയലാര്‍ സമരവീര്യം പറയുന്നവര്‍ കറുത്ത തുണിക്കഷ്ണത്തെ പേടിക്കുന്നു.
ആത്മഹത്യാസ്‌ക്വാഡുകളും ആകാശ് തില്ലങ്കേരിമാരും യുഡിഎഫിന് ഇല്ലെന്നും ഷാഫി പറഞ്ഞു.