പിടിച്ച ശമ്ബളം അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും; സാലറി ചലഞ്ച് തുടരില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കാന്‍ തീരുമാനം. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പു വരുന്നത് മുന്നില്‍ കണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും

വീണ്ടും ശമ്ബളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഈ പശ്ച്ാത്തലത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയായിരുന്നു.

Related posts

Leave a Comment