പിടിച്ചടക്കാൻ റഷ്യ, പിടിവിടാതെ യുക്രെയ്ൻ; ഒരാണ്ട് പിന്നിട്ട് യുദ്ധം: നഷ്ടം ലോകത്തിനാകെ

സൈന്യങ്ങൾ തമ്മിലുള്ള യുദ്ധം ഇനി ദിവസങ്ങളോ ആഴ്ചകളോ മാത്രമേ നീണ്ടുനിൽക്കൂ എന്നു കരുതിപ്പോന്ന സൈനികസൈദ്ധാന്തികർക്ക് നിർവചിക്കാനാവാത്ത യുദ്ധമാണ് യുക്രെയ്നിൽ നടക്കുന്നത്.

ഒരു വൻശക്തിയുടെ സൈന്യവും ഒരു ശരാശരി ശക്തിയുടെ സൈന്യവും തമ്മിൽ ഒരു കൊല്ലം പോരാടിയിട്ടും ആർക്കും വിജയം പ്രഖ്യാപിക്കാനാവുന്നില്ല.

വിയറ്റ്നാമിൽ യുഎസ് സൈന്യവും അഫ്ഗാനിസ്ഥാനിൽ 1980കളിൽ സോവിയറ്റ് സൈന്യവും ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ടുദശകത്തിൽ യുഎസ് സൈന്യവും പൊരുതിയത് നീണ്ടുനിന്ന യുദ്ധങ്ങളല്ലേ എന്ന മറുചോദ്യം ഉയരാം.

ശരിയാണ്. പക്ഷേ, അവർ പൊരുതിയത് സൈന്യങ്ങളോടല്ല, ഗറില്ല പോരാളികളോടാണ്. പരമ്പരാഗത ഫീൽഡ് സൈന്യങ്ങൾക്ക് ഗറില്ലകളുമായി പോരാടി ജയിക്കാൻ വർഷങ്ങളെടുക്കുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

യുക്രെയ്നിൽ റഷ്യൻ സൈന്യം പോരാടുന്നത് യുക്രെയ്നിന്റെ ഫീൽഡ് സൈന്യവുമായാണ്. റഷ്യൻ സൈന്യത്തിന്റെ പത്തിലൊന്നുപോലും ആയുധബലമില്ലാത്ത, യൂണിഫോമിട്ട സൈന്യവുമായി.

Related posts

Leave a Comment