തിരുവനന്തപുരം : കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിതാ ശിശുവികസന വകുപ്പ് നൽകുമെന്നു മന്ത്രി പറഞ്ഞു.
സംഭവം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍സാരമായി പരുക്കേറ്റ കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും.
ചവിട്ടേറ്റത് എന്തിനാണെന്നു പോലും മനസിലാലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണു പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.
ഉപജീവനത്തിന് മാർഗം തേടിയെത്തിയതാണ് ആ കുടുംബമെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും വീണാ ജോർജ് ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞു.
മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ലെന്നും കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്നുമായിരുന്നു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്.
നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നു ഡിജിപി അനില്‍ കാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനായി ക്രമസമാധാന ചുമതലയുള്ള എ ഡിജിപി അനിൽകുമാറിനെ ചുമതലപ്പെടുത്തിയതാതായി ഡിജിപി അറിയിച്ചു. സംഭവത്തിൽ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിന് സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്.
അതേസമയം, ശ്ഹ്ഷാബിന്റെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്.
കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി.നടുവിന് ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നത് ദൃശ്യങ്ങളിൽനിന്നു കാണാം.
സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.