തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേസുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
മന്ത്രിയുടെ ഓഫീസില്‍വച്ച് ചര്‍ച്ച നടക്കുമെന്നും അറിയിച്ചു . തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഇടപെടലെന്നാണ് സൂചന.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ട് മാസങ്ങള്‍ കൂടി ഉള്ളതിനാല്‍ ഈ ലിസ്റ്റില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തുമെന്നും അറിയിച്ചു .