ന്യൂഡല്‍ഹി : രാജ്യത്തെ പത്തേകാല്‍ കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പിഎം കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 20,667.75 കോടി രൂപ കൂടി ലഭിച്ചു. പദ്ധതിയുടെ എട്ടാം ഗഡു പ്രകാരമുള്ള 2,000 രൂപയാണ് ഇന്നലെ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയത്.
കേരളത്തിലെ 37.08 ലക്ഷം കര്‍ഷകര്‍ക്കാണ് പിഎം കിസാന്‍ സമ്മാന്‍ പദ്ധതിയുടെ തുക ലഭിച്ചിരിക്കുന്നത്. 741.64 കോടി രൂപയാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചത്. മമതാ ബാനര്‍ജിയുടെ വിലക്ക് മറികടന്ന് ഇതാദ്യമായി ബംഗാളിലെ 30 ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്കും പിഎം കിസാന്‍ പദ്ധതി പ്രകാരമുള്ള ആദ്യഗഡു തുക ലഭിച്ചു. ബംഗാളിലെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ആദ്യമായി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടന്ന് കിസാന്‍ സമ്മാന്‍ നിധി ഗഡു വിതരണ ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സ്വപ്‌ന പദ്ധതി ആശ്വാസമായിരിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സമയപരിധി നീട്ടിയിട്ടുണ്ടെന്നും ജൂണ്‍ 30നകം തവണകളായി പുതുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.