കൊച്ചി > തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുകയും മറ്റ് സിനിമകള്‍ക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവന്‍ മഹാ വ്യാധിക്കെതിരെ പൊരുതുമ്ബോള്‍ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന പേരിലാണ് ആഷിഖ് സമൂഹമാധ്യമങ്ങളിലൂടെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
പൈറസി ഭീഷണി നേരിടുന്നതിനാലാണ് ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി’ന് ഒടിടി റിലീസ് അനുമതി നല്‍കുന്നതെന്ന് ഫിയോക്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും ഫിയോക്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്ബോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തിയറ്റര്‍ കാണില്ല. ജാഗ്രതൈ !’: ആഷിഖ് അബു കുറിച്ചു.
ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി എന്നായിരുന്നു ഈ വിഷയത്തില്‍ നിര്‍മാതാവ് ആഷിഖ് ഉസ്മാന്റെ പ്രതികരണം. ഫിയോക്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്റെ പകര്‍പ്പ് പങ്കുവച്ചായിരുന്നു ആഷിഖിന്റെ വാക്കുകള്‍.
ആന്റോ ജോസഫ് നിര്‍മിക്കുന്ന ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ എന്ന ചിത്രത്തില്‍ ടൊവീനോ തോമസ് ആണ് നായകന്‍. നേരത്തെ സിനിമയുടെ ചില ഭാഗങ്ങള്‍ ഓണ്ലൈന് സൈറ്റിലൂടെ ലീക്കായി പുറത്തുവന്നിരുന്നു. ചിത്രം പൈറസി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് തിയറ്റര്‍ സംഘടന ഡിജിറ്റല്‍ റിലീസിന് സമ്മതം മൂളിയത്. ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേ സമയം മറ്റ് ചിത്രങ്ങള്‍ ഒടിടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്താല്‍, അതിന്റെ നിര്‍മാതാക്കളുമായി ഭാവിയില്‍ സഹകരിക്കേണ്ടതില്ല എന്നാണ് തിയറ്റര്‍ ഉടമകളുടെ തീരുമാനം