പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

പാലാ: പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലു വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്.

ഇവർ ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ മരീന മക്കള്‍ ജെറാള്‍ ഡ്(4) ജെറീന (2)ജെറില്‍ ഏഴ് മാസം

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കട്ടിലില്‍ വെട്ടേറ്റ നിലയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

പാലാ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുട്ടികളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പരിശോധിക്കുകയാണ്.

കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നു രാവിലെ ഒമ്ബത് മണിയോടെയാണ് നാട്ടുകാര്‍ കൂട്ടമരണം അറിയുന്നത്.

Related posts

Leave a Comment