പാലാരിവട്ടത്ത് മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; വൈക്കത്ത് സൈക്കിള്‍ യാത്രികന്റെ ദേഹത്ത് മരം വീണു

കൊച്ചി/വൈക്കം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പാലാരിവട്ടത്ത് മരം വീണ് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം മുറിച്ചുമാറ്റാന്‍ ശ്രമം തുടരുന്നു. ഗതാഗതം വഴിതിരിച്ചുവിട്ടു.

പനങ്ങാട് പോലീസ് സ്‌റ്റേഷനു സമീപവും പാലത്തിന് അടുത്തും മരങ്ങള്‍ വീണിരുന്നു. കാറിനു മുകളിലേക്കാണ് മരം വീണത്. ഈ ഭാഗത്ത് ഗതാഗതം സ്തംഭിച്ചിരുന്നു.

കോട്ടയം വൈക്കം തോട്ടുവക്കത്ത് മരം വീണ് സൈക്കിള്‍ യാത്രികന് പരിക്കേറ്റു. വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞുവീണു. ഇടുക്കി രാജക്കാട് വെള്ളിമലയില്‍ വീട് ഭാഗികമായി തകര്‍ന്നു.

പത്തനംതിട്ട നിരത്ത് മരം വീണ് പശു ചത്തു.

തൃശൂര്‍ പെരിങ്ങാവില്‍ മരം വീണ് തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ തടസ്സപ്പെട്ട ഗതാഗതം ഒമ്ബത് മണിക്കൂര്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാനയില്ല.

മരം മുറിച്ചുമാറ്റാനുള്ള ഉപകരണങ്ങള്‍ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചതിനാല്‍ നാട്ടുകാര്‍ മരം മുറിക്കുകയാണ്.

കുണ്ടറയിലും പുനലൂരിലും മരം വീണ് വീട് തകര്‍ന്നു. ചെങ്കോട്ട റെയിലവേ പാതയില്‍ മരം വീണതിനാല്‍ മെമു സര്‍വീസ് റദ്ദാക്കി.

Related posts

Leave a Comment