പാലാരിവട്ടത്തെ ‘പഞ്ചവടിപ്പാലം’ പൊളിക്കുന്നു; സിനിമയിറങ്ങിയിട്ട് ഇന്ന് 36 വര്‍ഷം തികയുന്നു

കാലഘട്ടത്തെ അതിജീവിക്കുന്ന കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് കെ ജി ജോര്‍ജ്. 1984ല്‍ ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചവടിപ്പാലം.

വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം രാഷ്ട്രീയ അക്ഷേപഹാസ്യ ചിത്രമാണ്. രാഷ്ട്രീയ ലാഭത്തിനായി നല്ല രീതിയില്‍ നിലനിന്നിരുന്ന പാലം പൊളിച്ച്‌ മറ്റൊന്ന് പണിയുകയും അവസാനം അതിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളും, അഴിമതിയും അപകടവും ദുരന്തവുമാണ് ചിത്രത്തിലൂടെ പറയുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍മ്മിക്കുകയും പാലത്തില്‍ വിള്ളല്‍ ഉണ്ടാകവുകയും ചെയ്തതോടെ പാലാരിവട്ടം പാലം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വഴിവെച്ചു. നിലവില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കുന്ന അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലക്ഷയം ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന പാലാരിവട്ടം പാലം ഇന്ന് പൊളിക്കാന്‍ ആരംഭിക്കുകയാണ്. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെപ്തംബര്‍ 28 നായിരുന്നു പഞ്ചവടിപ്പാലം റിലീസ് ചെയ്യുന്നത്.

പാലാരിവട്ടത് പുതിയ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുകയായിരുന്നു എങ്കില്‍ പഞ്ചവടിപാലം എന്ന ചിത്രത്തില്‍ നല്ലൊരു പാലം മനപ്പൂര്‍വം അപകടാവസ്ഥയില്‍ എന്ന് വരുത്തി തീര്‍ത്ത് അത് പൊളിച്ച്‌ പണിയുകയാണ് ചെയ്യുന്നത്. പഞ്ചവടിപ്പാലം സിനിമയില്‍ ഒടുവില്‍ പാലം പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് ഉള്ളത്. ഇവിടെ പാലം പുനര്‍നിര്‍മ്മിക്കുകയാണ്. പാലാരിവട്ടം പാലത്തിലെ ബലക്ഷയം സംബന്ധിച്ച്‌ വിവാദമുയര്‍ന്നപ്പോള്‍ സമൂഹത്തിലൊട്ടാകെ പഞ്ചവടിപ്പാലം സിനിമ വീണ്ടും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Related posts

Leave a Comment