കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ റിമാന്‍ഡ് നീട്ടി. രണ്ടാഴ്ചകൂടി റിമാന്‍ഡില്‍ തുടരണം. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹീം കുഞ്ഞിന് ആശുപത്രിയില്‍ തുടരാം.
അതേസമയം, ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടു. നേരത്തെ, കോടതി അനുവദിച്ചതനുസരിച്ച് തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷ തള്ളിയതിന് ശേഷമാണ് ഉപാധികളോടെ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിരുന്നത്.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നത്. ഇബ്രാഹീം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.