പാലായിലെ പോലീസ് മര്‍ദ്ദനം ; 17 കാരന്റെ് നട്ടെല്ലിന് പരിക്കേറ്റ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കേസ്

കോട്ടയം : പോലീസുകാരുടെ മര്‍ദ്ദനത്തില്‍ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെ സംഭവത്തില്‍ പാലായില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കേസെടുത്തു.

പെരുമ്ബാവൂര്‍ സ്വദേശി പാര്‍ത്ഥിവിന്റെ പരാതിയില്‍ ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

വകുപ്പ്തല നടപടി പിന്നീടുണ്ടാവും. എസ്പി നല്‍കിയ റിപ്പോര്‍ട്ട്‌ ഡിഐജിയുടെ പരിഗണനയിലാണ്. പോലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മുൻവിധിയോടെ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പരാമ‍ര്‍ശമുണ്ട്.

കഴിഞ്ഞ മാസം 29 തീയതി സുഹൃത്തിനെ വിളിക്കാൻ കാറുമായി പോകുന്നതിനിടെ പാലാ ‍‍്രടാഫിക് പോലീസ് ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച്‌ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം പാര്‍ത്ഥിവ് ആശുപത്രിയില്‍ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞായിരുന്നു എന്നും എറണാകുളത്തെ ആശുപത്രിയിലെത്തി പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നുമാണ് ഇക്കാര്യത്തില്‍ പോലീസിന്റെ വാദം.

എന്നാല്‍, പോലീസ് വാദങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടായിരുന്നു എസ്പിയുടേത്. ഇതിനു പിന്നാലെയാണ് കേസെടുത്തത്.

Related posts

Leave a Comment