പാലക്കാട് നിന്നും കാണാതായ 3 കുട്ടികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയില്‍ കാണാതായ 3 വിദ്യാര്‍ത്ഥികളെ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് രാത്രിയാണ് ഇവരെ കണ്ടെത്തിയത്.

10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്.

രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുട്ടികളെ കണ്ടെത്തിയത്.

Related posts

Leave a Comment