പാലക്കാട് ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: പുതുപ്പരിയാരത്ത് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതീക്ഷാ നഗറില്‍ ചന്ദ്രന്‍ (64) ദേവിക (55) എന്നിവരാണ് മരിച്ചത്.

വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വെട്ടേറ്റു ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന മകനുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മകന്‍ ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം.

സമീപവാസികളാണ് രാവിലെ മൃതദേഹങ്ങള്‍ കണ്ട് പൊലീസിനെ അറിയിച്ചത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related posts

Leave a Comment