പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്

പാലക്കാട്: ശ്രീകൃഷണപുരം തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്.

രണ്ടു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ രാവിലെ 7:45ഓടെയാണ് അപകടം. ചെന്നൈയിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് വൈദ്യുത പോസ്റ്റിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം.

ബസിൽ 38ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ അകപ്പെട്ട രണ്ടുപേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

രണ്ടുപേർ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതായി ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി അറിയിച്ചു.

ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സംഭവസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment