പാലക്കാട് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു ; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: ബസില്‍ വിവിധ ഭാഷ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു.

മുണ്ടൂരിലാണ് സംഭവം. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വാസിം ആണ് മരിച്ചത്.

വിവിധ ഭാഷാ തൊഴിലാളികളുടെ തമ്മിലുണ്ടായ സംഘര്‍ഷം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മുണ്ടൂരിലാണ് സംഭവം പ്രദേശത്തെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

ഇയാളുടെ ബന്ധു വാജിദ് ആണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന വാസിം എന്നയാള്‍ക്കും പരിക്കേറ്റു. കൊലയ്‌ക്ക് ശേഷം വാജിദ് കഴുത്തുമുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.

ഇരുവരും പ്രദേശത്തെ ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരാണ്. ഗുരുതര പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂര്‍ മെഡി.കോളജിലേക്ക് മാറ്റി സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി

Related posts

Leave a Comment