പാമ്ബുകടിയേറ്റു ചികിത്സയിലായിരിക്കെ യുവതിക്ക് വീണ്ടും പാമ്ബുകടിയേറ്റു; ദാരുണാന്ത്യം

കൊല്ലം: ( 08.05.2020) മൂന്നുമാസം മുമ്ബ് ഭര്‍തൃവീട്ടില്‍ വച്ച്‌ പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ പാമ്ബുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര (25) ആണ് മരിച്ചത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്ബുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ മുറിയില്‍ പാമ്ബിനെ കണ്ടെത്തി. ഉടനെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് സൂരജ്. മകന്‍: ധ്രുവ്.

Related posts

Leave a Comment