പാചകവാതക വില കൂട്ടി; 15 രൂപ വര്‍ധിച്ചു; പെട്രോള്‍-ഡീസല്‍ വിലയും കൂട്ടി

കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള 14.2 kg സിലിണ്ടറിന് കൊച്ചിയില്‍ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വര്‍ഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.

ഇന്ന് ഇന്ധന വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.

Related posts

Leave a Comment