ണ്ടന്‍: 2019 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയെ സംബന്ധിച്ചിടുത്തോളം അത്ര രസമുള്ള ഓര്‍മയല്ല. സെമി ഫെെനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. എന്നാല്‍, ചിരവെെരികളായ പാക്കിസ്ഥാനെ സെമിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റു എന്ന ആരോപണം അന്ന് ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്‌തിരുന്നു. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് 2019 ലോകകപ്പിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നോക്കൗട്ട് മത്സരം.
ഇതു തന്നെയല്ലേ ക്രിക്കറ്റിന്റെ ‘ആത്മാവ്’; കോഹ്‌ലിക്ക് കയ്യടിച്ച് ഐസിസിയും
ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെ ‘ഓണ്‍ ഫയര്‍’ എന്ന പുസ്‌തകമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ വിഷയം. ഇംഗ്ലണ്ട് കിരീടം നേടിയ 2019 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടെയും വിശകലനം അടങ്ങുന്നതാണ് പുസ്‌തകം. പുസ്‌തകത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന നോക്കൗട്ട് മത്സരത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി മുന്‍ പാക് ബൗളര്‍ സിക്കന്തര്‍ ഭക്ത് ഇന്ത്യക്കെതിരെ രംഗത്തെത്തുകയായിരുന്നു. പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്നു പുറത്താക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോല്‍ക്കുകയായിരുന്നു എന്ന് ബെന്‍ സ്റ്റോക്‌സ് തന്റെ പുസ്‌തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് മുന്‍ പാക് ബൗളര്‍ പരസ്യമായി ആരോപിച്ചത്. ഇംഗ്ലണ്ടിനോട് ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പോയിന്റ് അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ആനുകൂല്യം ലഭിക്കുമായിരുന്നു. എന്നാല്‍, ജയിക്കാന്‍ വേണ്ടി യാതൊരു പരിശ്രമവും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരില്‍ നിന്നുണ്ടായില്ല എന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു.
എന്തായാലും മുന്‍ പാക് ബൗളര്‍ ഈ വിഷയം വീണ്ടും കുത്തിപൊക്കിയപ്പോള്‍ നേരത്തെ ഉണ്ടായ പോലെ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സ്റ്റോക്‌സിന്റെ പുസ്‌തകത്തില്‍ എവിടെയാണ് ഇങ്ങനെ പറയുന്നത് എന്നാണ് പലരും ചോദിച്ചത്. ഒടുവില്‍ ബെന്‍ സ്റ്റോക്‌സ് തന്നെ സിക്കന്തര്‍ ഭക്തിന് മറുപടി നല്‍കി. ഇന്ത്യ മനഃപൂര്‍വം തോറ്റു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്റ്റോക്‌സ് മറുപടി നല്‍കി. ‘നിങ്ങള്‍ക്കത് കണ്ടുപിടിക്കാന്‍ സാധിക്കില്ല, കാരണം ഞാനങ്ങനെ പറഞ്ഞിട്ടില്ല. ഇതിനെ വാക്കുകള്‍ വളച്ചൊടിക്കുക എന്നു പറയും’,സ്റ്റോക്‌സ് ട്വീറ്റ് ചെയ്‌തു.
ഇരട്ട സെഞ്ചുറി നേട്ടമല്ല; സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് തിരഞ്ഞെടുത്ത് ഐസിസി
ഇങ്ങനെയൊക്കെയാണെങ്കിലും അന്നത്തെ മത്സരത്തെ കുറിച്ച് തന്റെ പുസ്‌തകത്തില്‍ സ്റ്റോക്‌സ് ചില സംശയങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയത്. 338 റണ്‍സി വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ഉറപ്പാക്കിയ ഇന്ത്യയ്‌ക്ക് ആ മത്സരം അത്ര പ്രധാനപ്പെട്ടത് ആയിരുന്നില്ല. ജയിക്കാന്‍ വേണ്ടി എന്ത് റിസ്‌കും എടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, യാതൊരു പ്രതിസന്ധിയുമില്ലാഞ്ഞിട്ടും ഇന്ത്യ ജയിക്കാന്‍ വേണ്ടി ശ്രമിച്ചില്ല എന്നാണ് സ്റ്റോക്‌സ് തന്റെ പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്നത്.
ഒന്നു വേണമെന്നുവച്ചാല്‍ മത്സരം ജയിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമായിരുന്നു എന്നാണ് സ്റ്റോക്‌സ് തന്റെ പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്നത്. 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ധോനിയുടെ ബാറ്റിങ് ഏറൈ വിചിത്രമായി തോന്നി. സിക്‌സറുകള്‍ നേടുന്നതിനേക്കാള്‍ സിംഗിളുകള്‍ സ്വന്തമാക്കാനാണ് ധോണി ശ്രമിച്ചിരുന്നത്. അദ്ദേഹം ശ്രമിച്ചത്. ധോണിയില്‍ നിന്നോ അദ്ദേഹത്തിന്റെ പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ല. തങ്ങളെ പ്രതിരോധത്തിലാക്കുന്ന ഒരു പ്രകടനവും ഇന്ത്യയുടെ ബാറ്റിങ് ഹീറോസ് ആയ കോഹ്‌ലിയില്‍ നിന്നും രോഹിത് ശര്‍മയില്‍ നിന്നും കണ്ടില്ലെന്നും സ്റ്റോക്‌സ് പറഞ്ഞു. ലോകകപ്പ് ഫെെനലില്‍ ന്യുസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കന്നി കിരീടം ചൂടിയത്.