പാകിസ്ഥാനില്‍ നിന്ന് മോചനം : മുട്ടുകുത്തി ഇന്ത്യന്‍ മണ്ണില്‍ ചുംബിച്ച്‌​ നാട്ടിലെത്തിയ 20 മത്സ്യത്തൊഴിലാളികള്‍

അട്ടാരി: ഇന്ത്യയുടെ മണ്ണില്‍ ചുംബിച്ച്‌ പാകിസ്ഥാന്‍ വിട്ടയച്ച 20 മത്സ്യത്തൊഴിലാളികള്‍.

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ആസ്ഥാനമായ ഈദി ഫൗണ്ടേഷന്റെ നിയമസഹായത്തോടെയാണ്​ ഇവരെ മോചിപ്പിക്കാന്‍ സാധിച്ചത്.

കരമാര്‍ഗം​ അട്ടാരി അതിര്‍ത്തിയിലൂടെയാണ്​ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലേക്ക് കാലെടുത്ത് വച്ച നിമിഷം, അവര്‍ ഇന്ത്യന്‍ മണ്ണില്‍ മുട്ടുകുത്തി ചുംബിച്ചു. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കറാച്ചി മാലിറിലെ ലാന്ധി ജില്ലാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യയും പാകിസ്ഥാനും അയല്‍ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുണ്ട്. ഈ വര്‍ഷത്തില്‍ 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാകിസ്ഥാനില്‍ അറസ്റ്റിലായിരിക്കുന്നത്.

Related posts

Leave a Comment