പാകിസ്ഥാനിലേക്ക് പഠിക്കാന്‍ പോയി, പിന്നെ തീവ്രവാദത്തിലേക്ക് തിരിഞ്ഞു! ഇന്ത്യയിലേക്ക്

ശ്രീനഗര്‍: പാകിസ്ഥാനിലേക്ക് പഠിക്കാന്‍ പോയി, പിന്നീട് തീവ്രവാദികളായി മാറിയ 17 കശ്മീരി യുവാക്കള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

 

പാക ചാരസംഘടന ഐഎസ്‌ഐ ഭീകരരെ റിക്രൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന പുതിയ മാര്‍ഗമാണിതെന്നും, യുവാക്കള്‍ കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരില്‍ പലരും പാകിസ്ഥാനില്‍ പഠനം നടത്തിയ കശ്മീരി യുവാക്കളാണ്. 2015 മുതലാണ് ഐഎസ്‌ഐ ഈ മാര്‍ഗം പിന്തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ പാകിസ്ഥാനില്‍ പഠനം നടത്തുന്നത് നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത് ഇതിനെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Comment