പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം: ലോക്കൊ പൈലറ്റടക്കം അഞ്ച് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്.

25-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.

അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന

കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജല്‍പായ്‌ഗുഡിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു.

രണ്ട് ബോഗികള്‍ പാളം തെറ്റി.

രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാരുടെ സംഘവും സജ്ജരാണ്.

രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

റെയില്‍വേ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു.

റെയില്‍വേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികള്‍ ട്രെയിലെ യാത്രക്കാരായിരുന്നു എന്നാണ് സൂചന.

ഗുവഹാത്തി, സെല്‍ഡ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പലൈൻ നമ്ബറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

ഹെല്‍പ്പ്ലൈൻ നമ്ബർ- ഗുവഹാത്തി റെയില്‍വേ സ്റ്റേഷൻ
03612731621
03612731622
03612731623

ഹെല്‍പ്പ്ലൈൻ നമ്ബർ- സെല്‍ഡ റെയില്‍വേ സ്റ്റേഷൻ
033-23508794
033-23833326

Related posts

Leave a Comment