പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന് പൊളിറ്റ് ബ്യൂറോ അനുമതി

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിലെ എതിര്‍പ്പ് സിപിഐഎം കേരളാ ഘടകം അവസാനിപ്പിച്ചു. ഇതോടെ സഖ്യത്തിന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അനുമതി നല്‍കി. ഇത് സംബന്ധിച്ച്‌ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ഞായറാഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നേതാക്കള്‍ സ്വീകരിച്ച നിലപാട്. ദേശീയ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് വിലയിരുത്തി ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ പിബി അനുമതി നല്‍കി. ഒക്ടോബര്‍ 30, 31 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക. കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം അന്ന് ഉണ്ടാകുമെന്നാണ് വിവരം. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത് സിപിഐഎം കേന്ദ്ര കമ്മറ്റി തള്ളിയിരുന്നു.

Related posts

Leave a Comment