പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടും; എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് വരുന്നു

തിരുവനന്തപുരം: എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടും. അടുത്തവര്‍ഷം ജനുവരി മുതലാണ് പഴയ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഏര്‍പ്പെടുത്തുന്നത്. ടോള്‍ ഗേറ്റുകള്‍ കടന്നില്ലെങ്കിലും ഫാസ്റ്റ്ടാഗ് സംവിധാനം ഉപയോഗിക്കേണ്ടിവരുമെന്നതാകും എല്ലാ നാലുചക്ര വാഹന ഉടമകളും നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം.

2017 ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് പതിക്കുന്നുണ്ട്. അതിനു മുമ്ബുള്ളതും പഴ വാഹനങ്ങള്‍ക്കുമാണ് ഇനി ഫാസ്റ്റ് ടാഗ് ഉപയോഗിക്കേണ്ടി വരുന്നത്.

നാഷണല്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍.ഇ.ടി.സി.) പ്രോഗ്രാമിന്റെ കീഴിലുള്ള ഫാസ്റ്റ് ടാഗ് ഇടപാടുകളുടെ എണ്ണം 2019 ഒക്ടോബറില്‍ 31 ദശലക്ഷം കടന്നതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) വ്യക്തമാക്കിയിരുന്നു. പഴയ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുന്നതോടെ വന്‍ മുന്നേറ്റമാകും എണ്ണത്തില്‍ ഉണ്ടാകുക.

2019 ഒക്ടോബറില്‍ ഫാസ്റ്റ്ടാഗ് ഇടപാടുകളുടെ എണ്ണം 31.46 ദശലക്ഷമായി ഉയര്‍ന്നു. 702.86 കോടി രൂപയാണ് ഇടപാട് മൂല്യം. 2019 സെപ്തംബറില്‍ 29.01 ദശലക്ഷം ഇടപാടുകള്‍ വഴി 658.94 കോടി രൂപ മൂല്യമുള്ള ഇടപാടുകളും നടന്നിരുന്നു.

Related posts

Leave a Comment