പഴയ അഭിനയ ഓർമ്മകൾ പങ്കുവെച്ച് റാണി ശരൺ.

മുൻ ടെലിവിഷൻ അവതാരികയും സിനിമാ-സീരിയൽ താരമായ ശരൺ പുതുമനയുടെ ഭാര്യയുമാണ് റാണി ശരൺ. പണ്ട് അഭിനയിച്ച ഒരു ഹസ്വചിത്രത്തിൻറെ ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് റാണി ഇപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഓർമ്മ പങ്കുവെച്ചത്. റാണി ശരൺ ഫേസ്ബുക്കിൽ എഴുതിയ കുറുപ്പ് ഇങ്ങനെ. Dec 1 2012. അന്ന് വൈകുന്നേരം 6മണിക്ക് ലോകത്ത് പല രാജ്യങ്ങളിൽ ആയി 40 കേന്ദ്രങ്ങളിൽ (IST) “ലോറി ഗേൾ” എന്ന ഷോർട്ട് ഫിലിം കൂട്ടുകാരുടെയും ഞങ്ങളുടെ ടീമിൻ്റെയും കട്ട ടീം വർക്കിൽ ഞങൾ പ്രദർശിപ്പിച്ചു. Sinjar എന്ന സിനിമ സംഭവിക്കുന്നതിന് മുൻപ് പാമ്പള്ളി എന്ന സുഹൃത്ത് എല്ലാ വർഷവും ഒരു ഷോർട്ട് ഫിലിം ചെയ്യുമായിരുന്നു.ഒരു ദിവസം വീട്ടിൽ വന്ന് ലോറി ഗേളിൻ്റെ കഥ പറഞ്ഞു.എൻ്റെ മനസ്സിലെ ലക്ഷ്മി റാണിജി ആണെന്ന് പറഞ്ഞു.ഞാൻ അതൊരു തമാശ എന്നെ കരുതിയുള്ളു.പക്ഷേ പാമ്പള്ളി സീരിയസ് ആയിരുന്നു. ശരൺജിയുമായി സംസാരിച്ചിട്ട് പറയൂ ഞാൻ ഒരു ‘no’ പ്രതീക്ഷിക്കുന്നില്ല എന്ന് പറഞ്ഞ് പുള്ളി പോയി.ഞാൻ ഇതൊരു തമാശ പോലെ അമ്മയോട് പറഞ്ഞു . ചെയ്യൂ നല്ലതല്ലേ എന്ന് പറഞ്ഞ് അമ്മ ഞെട്ടിച്ചു. രാത്രി ഷൂട്ട് കഴിഞ്ഞു ഏട്ടൻ വിളിച്ചപ്പോ “ഏട്ടാ ഇന്നൊരു കോമഡി ഉണ്ടായി” എന്ന് ഈ കാര്യം ഞാൻ പറഞ്ഞു.ഏട്ടൻ ഫുൾ ഹാപ്പി.ചെയ്യൂ എന്ന് പറഞ്ഞു.2ദിവസം കഴിഞ്ഞ് ഏട്ടൻ എത്തി കഥ കേട്ടു.ഇവൾ ഇത് ചെയ്യുന്നു എന്ന് പാമ്പള്ളിയോട് പറഞ്ഞു.ഒപ്പം ഒരു ട്വിസ്റ്റും.”കണ്ണൻ വിരോധമില്ലെങ്കിൽ ഞാൻ ചെയ്യാം.സൂപ്പർ character,” എന്ന് ഏട്ടൻ. പാമ്പളളിക്ക് വിരോധം ഇല്ല എന്ന് മാത്രം അല്ല ഡബിൾ സന്തോഷം.ഞാൻ ആകെ ഒരു demand ആണ് വെച്ചത്. Make up റഷീദ് ഇക്കയെ തന്നെ വിളിക്കണം.അത് പാമ്പള്ളിക്ക് സമ്മതം.കണ്ണൻ ആവാൻ തല കുറ്റി മൊട്ട ആക്കാനുള്ള തീരുമാനം ഏട്ടൻ്റെ സ്വന്തം ആയിരുന്നു. ഇക്ക വന്നതോടെ ഞങ്ങളുടെ കണ്ണനും ലച്ചുവും ആ കൈവിരുതിൽ ഇങ്ങനെ രൂപപ്പെട്ടു. അന്ന് അതിനു ഏറെ appreciation കിട്ടിയിരുന്നു. ഇന്ന് ഇക്കയ്ക്ക് Article 21 എന്ന സിനിമയിലെ ചമയത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോ കണ്ണനും ലച്ചുവും മനസ്സിൽ വന്നു. നല്ല ഓർമകൾ നാഴികക്കല്ലുകൾ ആവും. എങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

https://youtu.be/OCFtPDpn5yk

Related posts

Leave a Comment