കൊവിഡ് കാലത്ത് രോഗബാധിതര്‍ക്ക് വളരെ അത്യാവശ്യമായ ഉപകരണമാണ് പള്‍സ് ഓക്‌സി മീറ്റര്‍. ആവശ്യം ഉയര്‍ന്നതോടെ പള്‍സ് ഓക്‌സി മീറ്ററിന്റെ വിലയിലും കുത്തനെയുള്ള കുതിച്ചുകയറ്റമാണുണ്ടായത്. ഇപ്പോള്‍ പള്‍സ് ഓക്‌സി മീറ്ററുകളുടെ വില സ്വയം നിയന്ത്രിക്കാന്‍ തയാറായി രംഗത്തെത്തിയിരിക്കുകയാണ് വിതരണക്കാരും വില്‍പനക്കാരും.
ഉയര്‍ന്ന എംആര്‍പിയുടെ മറവില്‍ അമിത ലാഭത്തില്‍ ഓക്‌സി മീറ്ററുകള്‍ വില്‍പന നടത്തുന്നുവെന്ന ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വില നിയന്ത്രിക്കാന്‍ വിതരണ- വില്‍പന സംഘടനകള്‍ തയാറായത്. കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാര്‍ 15 ശതമാനവും വില്‍പനക്കാര്‍ 5 ശതമാനവും മാത്രമായിരിക്കും ഇനി ലാഭം ഈടാക്കുക.
സംസ്ഥാനങ്ങളെ ഒരിക്കലും കൈവിടില്ല; 15 ദിവസത്തിനകം രണ്ട് കോടി ഡോസ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍